• Home
  • /
  • share
  • /
  • മ്യൂച്ചൽഫണ്ടുകളെക്കുറിച്ചുള്ള നിക്ഷേപകരുടെ തെറ്റിദ്ധാരണകൾ
മ്യൂച്ചൽഫണ്ടുകളെക്കുറിച്ചുള്ള  നിക്ഷേപകരുടെ തെറ്റിദ്ധാരണകൾ

മ്യൂച്ചൽഫണ്ടുകളെക്കുറിച്ചുള്ള നിക്ഷേപകരുടെ തെറ്റിദ്ധാരണകൾ

മ്യൂച്ചൽഫണ്ടുകളെക്കുറിച്ചുള്ള നിക്ഷേപകരുടെ 10 പ്രധാന തെറ്റിദ്ധാരണകൾ

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരികളിൽ നേരിട്ടു നിക്ഷേപിക്കുകയെന്നത് റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും പലപ്പോഴും നിക്ഷേപകരെ വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
ഓരോ നിക്ഷേപകരുടെയും പണം പൂൾ അക്കൗണ്ടിൽ ശേഖരിക്കുകയും, ഫണ്ട് മാനേജർ ഓഹരികൾ, ബോണ്ടുകൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ സമാന ആസ്തി എന്നിവപോലുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയും ഫണ്ടിന്റെ മൂല്യവും ലാഭവും തുല്യമായി ഓരോ നിക്ഷേപകനും വീതിക്കുകയും ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് മ്യൂച്വൽ ഫണ്ട്. മ്യൂച്വൽ ഫണ്ടുകൾ വിദഗ്ദ്ധരായ മ്യൂച്വൽ ഫണ്ട് മാനേജർമാരോ അസറ്റ് മാനേജ്മെൻറ് കമ്പനികളോ ആണ് കൈകാര്യം ചെയ്യുന്നത്. നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്നതിനായി അവർ ഈടാക്കുന്ന തുക ഫണ്ടിന്റെ മൊത്തം ആസ്‌തിക്കാനുപാതത്തിലായിരിക്കുന്നതിനാൽ താരതമ്യേന നേരിട്ടു ഓഹരികളിൽ നിക്ഷേപിക്കുന്നതിനേക്കാൾ ചെലവ് കുറവായിരിക്കും.
വിവേകശാലിയായ നിക്ഷേപത്തിനു വിലങ്ങുതടിയാകുന്ന സാധാരണക്കാർക്കു മ്യൂച്ചൽഫണ്ടുകളിലുള്ള ഏതാനും മിഥ്യാധാരണകള്‍ നമുക്കൊന്നു പരിശോധിക്കാം.
1. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കു മാത്രമുള്ളതാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
ദീർഘകാലത്തേയ്ക്കുള്ള മ്യൂച്ചൽഫണ്ട് നിക്ഷേപങ്ങൾക്കാണ് കൂടുതൽ റിട്ടേൺ ലഭിക്കുകയെന്നത് ശരിതന്നെ. എന്നാല്‍ ഒരു ദിവസത്തേക്കുള്ള നിക്ഷേപം മുതല്‍ വളരെ ദീർഘകാലത്തേയ്ക്കുള്ള നിക്ഷേപ ഫണ്ടുകൾ മ്യൂച്ചൽ ഫണ്ടിൽ ലഭ്യമാണ്. മ്യൂച്ചൽ ഫണ്ടുകൾ പ്രധാനമായും മൂന്നായി തരാം തിരിച്ചിരിക്കുന്നു.

a) ലിക്വിഡ് ഫണ്ട്
വളരെ ചെറിയ കാലയളവിലേക്ക് നിക്ഷേപിക്കാവുന്ന റിസ്ക് സാധ്യത ഒട്ടും തന്നെയില്ലാത്ത മ്യൂച്ചൽ ഫണ്ടുകളാണിവ. ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുമായ് താരതമ്യം ചെയ്യുമ്പോൾ ഫിക്സഡ് ഡെപോസിറ്റിന്റെ ഇന്ററെസ്റ് ലഭിക്കുകയും ( 7% approx ) എന്നാൽ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം നിക്ഷേപം എപ്പോൾ വേണമെങ്കിലും പരിധികളില്ലാത്ത പിൻവലിക്കുകയും ചെയ്യാമെന്നതാണ് FD യെക്കാൾ ലിക്വിഡ് ഫണ്ടിന്റെ ആകർഷണീയത.
b) ഡെബ്റ്റ്‌ ഫണ്ട് കടപ്പത്രങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്ന ഫണ്ട്
ഗവണ്മെന്റ് ബോണ്ട് , കോർപ്പറേറ്റ് ബോണ്ട് , ട്രെഷറി ബിൽസ് എന്നിവയിൽ നിക്ഷേപിക്കുന്നവയാണിവ . ഒരു ബാങ്ക് ഫിക്സഡ് ഡെപോസിറ്റിനു പകരക്കാരനാണീ ഫണ്ട് എങ്കിലും ബാങ്ക് FD യെക്കാൾ രണ്ടു ശതമാനം റിട്ടേൺസ്‌ കൂടുതലായിരിക്കും ഡെബ്റ്റ്‌ ഫണ്ടിൽ
c) ഇക്വിറ്റി ഫണ്ട്.
ഇക്വിറ്റി ഫണ്ട് മാത്രമാണ് സാദാരണയായ് ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ട്. ഇതിൽ മാത്രമേ നിങ്ങൾ എല്ലായ്പ്പോഴും കേൾക്കാറുള്ള വാചകം ബാധകമാകുന്നുള്ളൂ “Mutual funds are subjected to market risks,Please read offer document carefully”. ഇക്വിറ്റി, ഡെറ്റ് ഫണ്ട്… അങ്ങനെ സാമ്പത്തിക ഉത്പന്നങ്ങള്‍ ഒരുപാടുണ്ട്. റിസ്‌ക് എടുത്തു നിക്ഷേപം കൂടുതല്‍ വളർത്തണോ, വളര്‍ച്ച കുറഞ്ഞാലും വേണ്ടില്ല സുരക്ഷിതത്വം ആദ്യം ഉറപ്പാക്കണോ, അതെല്ലാമോരോ നിക്ഷേപകന്റെയും താത്പര്യത്തിനനുസരിച്ചു വിവിധ ഇടങ്ങളില്‍ നിക്ഷേപിക്കുകയാണ് മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാര്‍ ചെയ്യുക.

2. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരുപാട് പണം വേണം.
മ്യൂച്ചൽ ഫണ്ടുകളുടെ ഏറ്റവും വലിയ ആകർഷണീയതകളിൽ ഒന്നാണിതെന്നു നിസ്സംശയം പറയാം. ഏറ്റവും കുറഞ്ഞ 500 രൂപ മുതല്‍ മാസതവണയായ് നിക്ഷേപിച്ചു കൊണ്ട് (SIP ) നിങ്ങള്ക്ക് മ്യൂച്ചൽ ഫണ്ട് നിക്ഷേപം ആരംഭിക്കാം. ഒറ്റത്തവണ നിക്ഷേപിച്ചുകൊണ്ടാണെങ്കിൽ 5000 രൂപകൊണ്ടാരംഭിക്കാം. ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്‌കീമുകളാണെങ്കില്‍ ആയിരവും വേണ്ട, 500 രൂപ മതി തുടങ്ങാന്‍. പതിവായി ചെറിയ തുകകള്‍ നിക്ഷേപിക്കാവുന്ന എസ്.ഐ.പി. സൗകര്യവും ചില മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്നുണ്ട്.
3. മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികളിൽ / ഇക്വിറ്റി മാത്രം ഇൻവെസ്റ്റുചെയ്യുന്നവയാണ്
മ്യൂച്ചൽ ഫണ്ടുകളിലെ ഒരു വിഭാഗം മാത്രമാണ് ഓഹരികളിൽ ഇൻവെസ്റ്റ് ചെയ്യുന്ന ഫണ്ടുകൾ. മ്യൂച്ചൽ ഫണ്ടുകൾ പ്രധാനമായും മൂന്നായി തരാം തിരിച്ചിരിക്കുന്നു.
a) ലിക്വിഡ് ഫണ്ട്
b) കടപ്പത്രങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്ന ഫണ്ട്
c) ഇക്വിറ്റി ഫണ്ട്
ഇതിൽ മൂന്നാമത്തെ വിഭാഗം മാത്രമാണ് ഓഹരികളിൽ ഇൻവെസ്റ്റ് ചെയ്യുന്നത്
ഇതിൽ മാത്രമേ നിങ്ങൾ എല്ലായ്പ്പോഴും കേൾക്കാറുള്ള വാചകം ബാധകമാകുന്നുള്ളൂ “Mutual funds are subjected to market risks,Please read offer document carefully”. ഇക്വിറ്റി, ഡെറ്റ് ഫണ്ട്… അങ്ങനെ സാമ്പത്തിക ഉത്പന്നങ്ങള്‍ ഒരുപാടുണ്ട്. റിസ്‌ക് എടുത്തു നിക്ഷേപം കൂടുതല്‍ വളർത്തണോ, വളര്‍ച്ച കുറഞ്ഞാലും വേണ്ടില്ല സുരക്ഷിതത്വം ആദ്യം ഉറപ്പാക്കണോ.
4. എന്‍.എ.വി 10 രൂപ ഉള്ള ഫണ്ടുകളാണ് 25 രൂപ എന്‍.എ.വി.യുള്ള ഫണ്ടുകളെക്കാള്‍ നല്ലത്.
എന്‍.എ.വി. കുറഞ്ഞ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുക എന്നതിലല്ല കാര്യം. എന്‍.എ.വി എല്ലായ്പ്പോഴും പ്രതിനിതീകരിക്കുന്നതു മൊത്തം ഫണ്ടിന്റെ ആസ്തിയെ മൊത്തം ഫണ്ടിന്റെ യൂണിറ്റുമായ് വിഭജിക്കുമ്പോൾ ലഭിക്കുന്ന തുകയാണ്.

ഉദാഹരണത്തിന് നിങ്ങളുടെ പക്കൽ ഒരു ലക്ഷം രൂപയ്ക്കു വാങ്ങിച്ച രണ്ടു ഫണ്ടുകൾ ഉണ്ടെന്നിരിക്കട്ടെ,
ആദ്യത്തേത് 10000 യൂണിറ്റുകൾ ഉള്ള ഫണ്ട്. എൻ എ വി = 10 രൂപ.
രണ്ടാമത്തേത് 1000 യൂണിറ്റ് ക്യവശം ഉള്ള ഫണ്ട് എൻ എ വി = 100 രൂപ.
രണ്ടു ഫണ്ടുകളും ഒരേ സമയം നിങ്ങളുടെ പോർട്ടഫോളിയോവിൽ ഉണ്ട്. ഒരു വർഷത്തിനു ശേഷം രണ്ടു ഫണ്ടും ഏകദേശം 20% വരെ വളർന്നാൽ ആദ്യത്തെ ഫണ്ടിന്റെ എൻ എ വി 10 ഇൽ നിന്ന് 12 ഉം രണ്ടാമത്തേത് 100 ഇൽ നിന്ന് 120 യഥാക്രമേണ ആകുന്നുള്ളൂ. നിങ്ങൾ റിട്ടേൺ ഫണ്ടിന്റെ അതേ പരിധിക്കുള്ളിൽ തന്നെയായിരിക്കും റിട്ടേൺ. ആയതിനാൽ തന്നെയും വളരെ ചെറിയ എന്‍.എ.വി ഉള്ള ഫണ്ട് തിരഞ്ഞെടുക്കുന്നതിലൂടെ നിക്ഷേപകന് പ്രത്യേകിച്ച് നേട്ടം ഒന്നും ലഭിക്കുന്നില്ല. പകരം നിക്ഷേപകന് സസൂക്ഷ്മം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വേറെയുണ്ട്–പെര്‍ഫോമന്‍സ് ട്രാക് റെക്കോഡ്, ഫണ്ട് മാനേജ്‌മെന്റ് മുതലായവ.

5. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണമെങ്കില്‍ ഡിമാറ്റ് അക്കൗണ്ട് വേണം.
മ്യൂച്ചൽഫണ്ടിൽ ഡീമാറ്റ് അക്കൗണ്ട് വഴിയും നിക്ഷേപിക്കാം എന്നതിലുപരി മ്യൂച്ചൽഫണ്ടിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ട് നിർബന്ധമില്ല. മ്യൂച്ചൽഫണ്ട് അഡ്വൈസർ മുഖാന്തരം ഫോമുകള്‍ പൂരിപ്പിച്ചും, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ വഴിയും അനായാസം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ . ഓഫ്‌ലൈന്‍: ഫൈനാന്‍ഷ്യല്‍ അഡൈ്വസര്‍മാര്‍, ബാങ്കുകള്‍ മുതലായ സാമ്പത്തിക ഇടനിലക്കാര്‍ വഴിയും നിക്ഷേപിക്കാം. ഫോമുകള്‍ പൂരിപ്പിച്ചുകൊടുത്താല്‍ മതി. ഓണ്‍ലൈന്‍: എ.എം.സി. വെബ്‌സൈറ്റുകള്‍ വഴിയും ഡിസ്ട്രിബ്യൂട്ടര്‍ വെബ്‌സൈറ്റുകള്‍ വഴിയും.
6. സാമ്പത്തികവിദഗ്ധര്‍ക്കു മാത്രം പറ്റിയവയാണ് മ്യൂച്വല്‍ ഫണ്ടുകള്‍.
നേരിട്ടു ഓഹരികളിൽ നിക്ഷേപിക്കുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ശരിയാണെങ്കിലും മ്യൂച്ചൽ ഫണ്ടുകൾ സംബന്ധിച്ചിടത്തോളം തെറ്റായ ധാരണയാണിത്. ഇവിടെ നിങ്ങള്‍ക്കു വേണ്ടി ഷെയറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ഫണ്ട് മാനേജര്‍മാരാണ്. എവിടെ എപ്പോൾ നിക്ഷേപിക്കണമെന്നു തീരുമാനിക്കുന്നതു വ്യക്തമായ കാഴ്ചപ്പാടുകളോടെയായിരിക്കും. നിക്ഷേപകർ അകെ ചെയ്യേണ്ടത് അവർക്കനുയോജ്യമായ ഫണ്ട് നല്ലൊരു അഡ്വൈസറുടെ സഹായത്തോടെ തിരഞ്ഞെടുക്കുകയും കാത്തിരിക്കുകയുമാണ്.
7. ഉയര്‍ന്ന എന്‍.എ.വി. ഉള്ള ഫണ്ടുകള്‍ പരമാവധി വളര്‍ച്ച എത്തിയവയാണ്.
ഫണ്ടിന്റെ മൊത്തം മൂല്യത്തെ ആ ഫണ്ടിലെ മൊത്തം യൂണിറ്റുകൾ കൊണ്ട് വിഭജിച്ചാൽ ലഭിക്കുന്നതാണ് ഫണ്ടിന്റെ എന്‍.എ.വി. ഫണ്ടിന്റെ കൈവശമുള്ള ഷെയറുകളുടെ അതതു ദിവസത്തെ മൂല്യത്തിനനുസരിച്ചു ദിവസേന മാറിമറിയുന്നതാണ് എന്‍.എ.വി. ഓരോ ഫണ്ടും തുടങ്ങുന്നത് 10 രൂപ എൻ എ വി വച്ചായിരിക്കുമെന്നു മാത്രം.
8. കൃത്യമായ ഡൈവേഴ്സിഫിക്കേഷനായി ഒരുപാടു മ്യൂച്ചൽഫണ്ടിൽ നിക്ഷേപിച്ചിരിക്കണം.
മ്യൂച്ചൽ ഫണ്ടുകൾ സ്വതവേ വളരെ നന്നായി വൈവിധ്യവൽക്കരിക്കപ്പെട്ടിരിക്കുന്നവയാണ്. വളരെയധികം ഫണ്ടുകൾ ഹോൾഡിംഗ് നൽകുന്നത് മെച്ചപ്പെട്ട ഡൈവേഴ്സിഫിക്കേഷൻ നൽകണമെന്നില്ല.
9. എല്ലാ മ്യൂച്ചൽഫണ്ടിലും നികുതി കിഴിവ് ലഭ്യമാണ്.
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ടാക്സ് സേവിംഗ് ബെനഫിറ്റ് നൽകുന്നെങ്കിലും , ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്) മാത്രമേ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി കിഴിവ് ലഭിക്കുകയുള്ളൂ.
10. ഉയർന്ന റിട്ടേൺസ് നൽകിയ മ്യൂച്ചൽഫണ്ടുകളാണ് മികച്ച ഫണ്ടുകൾ.
മ്യൂച്വൽ ഫണ്ടുകൾ വിലയിരുത്തുന്നതിൽ ഏറ്റവും തെറ്റായ ധാരണകളിലൊന്നാണിത്. ഫണ്ടിന്റെ കഴിഞ്ഞകാല പ്രകടനം നോക്കി വരും വർഷങ്ങളിൽ പ്രകടനം തുടർച്ചയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച ഫണ്ടുകൾ ചരിത്രപരമായി ഉയർന്ന വരുമാനം ഉണ്ടാക്കുന്നവരല്ല. ഒരു നല്ല ഫണ്ടിന്റെ ലാൻഡ്മാർക്കുകളിൽ ഒന്ന് സ്ഥിരതയാണ്. ഒരു വർഷക്കാലയളവിൽ ഒരു ഫണ്ട് സ്ഥിരമായി വരുമാനം ഉണ്ടാക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം തുടർന്നുണ്ടാകാം. എന്നിരുന്നാലും, ഒരു മ്യൂച്വൽ ഫണ്ട് സ്കീമിന്റെ റോളിംഗ് റിട്ടേണുകൾ അല്ലെങ്കിൽ ഒരു ഫിനാൻഷ്യൽ അഡ്വൈസർ സഹായത്തോടെ ഫണ്ടിന്റെ ടോപ്പ് ക്വാർട്ടൈൽ റാങ്കിംഗ് പരിശോധിക്കുക.
സാധാരണയായി വിപണി ഉയർന്നിരിക്കുമ്പോൾ ധാരാളം ഫണ്ടുകൾ അസാധാരണമായി വളരെ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാൽ വിപണി താഴേക്ക് പോകുമ്പോൾ വളരെയധികം ചാഞ്ചാട്ടവും ഇത്തരം ഫണ്ടിൽ കാണുന്നുവെങ്കിൽ ഇത് ഒരു അസ്ഥിരമായ ഫണ്ടിന്റെ സൂചനയാണ്. ബുൾ മാർക്കറ്റിന്റെ ഗുണം നേടാൻ ഫണ്ട് മാനേജർ അനാവശ്യമായ റിസ്ക് എടുക്കുകയാണ്. അതുകൊണ്ടുതന്നെ മാർക്കറ്റ് താഴേക്ക് പോകുമ്പോൾ മോശമായി പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to Top