• Home
  • /
  • blog
  • /
  • വാഹന ഉടമകളുടെ അറിവിലേക്കായി …..
വാഹന ഉടമകളുടെ അറിവിലേക്കായി …..

വാഹന ഉടമകളുടെ അറിവിലേക്കായി …..

വാഹന ഉടമകളുടെ അറിവിലേക്കായി …..

ഉടമ വാഹനാപകടത്തിൽ മരിച്ചാൽ ഇനി 15 ലക്ഷത്തിന്റെ കവറേജ്. ഈ വാർത്ത എല്ലാം പത്രങ്ങളിലും വന്നിരുന്നു. നിങ്ങൾ വായിച്ചു കാ ണും എന്ന് കരുതുന്നു.
വാഹന ഉടമ അപകടത്തിൽ മരിച്ചാലുള്ള ഇൻഷുറൻസ് കവറേജ് രണ്ടു ലക്ഷത്തിൽനിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്തി. തേഡ് പാർട്ടി പ്രീമിയത്തിൽ എല്ലാത്തരം വാഹനങ്ങളുടെയും ആർ.സി. ഉടമകൾക്ക് ഉയർന്ന കവറേജിന് അർഹതയുണ്ടാകും.

അപകടസമയത്ത് മറ്റൊരാളാണ് വാഹനമോടിച്ചിരുന്നതെങ്കിലും ഉടമയ്ക്ക് ആനുകൂല്യം ലഭിക്കും. ഉടമയ്ക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണമെന്നുമാത്രം. ഈ തുക നഷ്ടപരിഹാര കേസ് തീർപ്പാകുന്നതിനുമുമ്പേ ആശ്രിതർക്ക് ലഭിക്കും.

മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നതെങ്കിൽ, ഇടിക്കുന്ന വാഹനത്തിന്റെ ഇൻഷുറൻസ് ആനുകൂല്യവും ലഭിക്കും. ഉടമയ്ക്കുപകരം വാഹനം ഓടിച്ചയാൾ അപകടത്തിൽ മരിച്ചാൽ കോടതി നിർദേശിക്കുന്ന ആനുകൂല്യമേ ലഭിക്കൂ.

ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് െഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആർ.ഡി.എ.ഐ.)യുടേതാണ് ഉത്തരവ്. അധിക കവറേജിനായി പ്രീമിയം തുകയിൽ വർഷം 750 രൂപയുടെ വർധനയും നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള പോളിസികൾ പുതുക്കുമ്പോൾ ഈ നിബന്ധന നിലവിൽവരും.

ഇരുചക്രവാഹന ഉടമകൾക്ക് ഒരു ലക്ഷവും മറ്റു വാഹനങ്ങൾക്കെല്ലാം രണ്ടു ലക്ഷവുമായിരുന്നു നിലവിൽ കവറേജ്. തേഡ് പാർട്ടി പ്രീമിയത്തിനൊപ്പമുള്ള പാക്കേജ് പോളിസികളിൽ ഉയർന്ന നിരക്ക് ലഭ്യമായിരുന്നെങ്കിലും ഇതിന് കൂടുതൽ പ്രീമിയം നൽകേണ്ടിയിരുന്നു.

വഴിത്തിരിവായത് മദ്രാസ് ഹൈക്കോടതി വിധി

തേഡ് പാർട്ടി പ്രീമിയങ്ങളിലെ വാഹന ഉടമയ്ക്കുള്ള ഇൻഷുറൻസ് സംരക്ഷണം 15 ലക്ഷമായി ഉയർത്താൻ കഴിഞ്ഞ ഒക്ടോബർ 26-ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറുക, തെന്നിമറിഞ്ഞ് അപകടത്തിൽപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഉടമയാണ് ഡ്രൈവറെങ്കിൽ അനുവദിക്കുന്ന തുക വളരെ കുറവാണെന്ന് കാണിച്ച് ഇൻഷുറൻസ് കമ്പനിക്കെതിരായി നൽകിയ കേസിലായിരുന്നു ഉത്തരവ്.

സ്വകാര്യ വാഹനങ്ങൾക്ക് വലിയ ബാധ്യത

പുതിയ സ്വകാര്യ കാറുകൾക്ക് മൂന്നുവർഷത്തെയും ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചുവർഷത്തെയും ഇൻഷുറൻസ് പ്രീമിയം മുൻകൂറായി അടയ്ക്കണം. ഇത് വലിയ ബാധ്യതയുണ്ടാക്കും. എന്നാൽ, മറ്റു വാഹനങ്ങൾക്ക് വർഷത്തിൽ 750 രൂപയുടെ അധികബാധ്യത മാത്രമാണുണ്ടാവുക. ഇൻഷുറൻസ് സംരക്ഷണം രണ്ടു ലക്ഷത്തിൽനിന്ന് 15 ലക്ഷമായി ഉയരുമെന്ന മെച്ചവുമുണ്ട്.
ഇപ്പോൾ നിങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വാഹനം ഇനി ഇൻഷുറൻസ് പുതുക്കുമ്പോൾ ഫുൾ കവർ ഇൻഷുറൻസ് ആയാലും തേർഡ് പാർട്ടി ഇൻഷുറൻസ് ആയാലും 750+ GST =വാഹന ഉടമകൾ നിർബന്ധമായും അടച്ചിരിക്കണം അല്ലാത്ത പക്ഷം പോളിസി പുതുക്കാൻ സാധിക്കുന്നതല്ല. വാഹനഉടമകളുടെ അറിവിലേക്കായി സമർപ്പിക്കുന്നു.

Open Financial Service

Leave a Reply

Your email address will not be published. Required fields are marked *

Back to Top